പ്രതിഷേധം ആളിപടരുന്നു; ഹഥ്​രസ്​ ജില്ലയിൽ നിരോധനാജ്ഞ

ലഖ്​നോ: ഹഥ്​രസിൽ കൂട്ടബലാത്സംഗത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ ജില്ലയിൽ നിരോധനാജ്ഞ ​പ്രഖ്യാപിച്ചു. ഹഥ്​രസ്​ ജില്ല ഭരണകൂടമാണ്​ 144 പ്രഖ്യാപിച്ചത്​.

നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടർന്ന്​ ജില്ല അതിർത്തികൾ അടച്ചു. അഞ്ചുപേരിൽ കൂടുതൽ കൂട്ടംചേരാൻ പാടില്ല. പെൺകുട്ടിയുടെ കുടുംബത്തെ പ്രിയങ്ക ഗാന്ധി സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും പൊലീസ്​ പറഞ്ഞു. കേസ്​ അന്വേഷിക്കുന്ന പ്രത്യേക സംഘം പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും. മാധ്യമപ്രവർത്തകരെ അനുവദിക്കില്ലെന്നും പൊലീസ്​ പറഞ്ഞു.

അന്വേഷണ സംഘം ബുധനാഴ്​ച പെൺകുട്ടിയു​െട വീട്​ സന്ദർശിക്കുകയും ബന്ധുക്കളെ കാണുകയും ചെയ്​തിരുന്നു. പെൺകുട്ടി ആക്രമണത്തിന്​ ഇരയായ സ്​ഥലവും പരിശോധിച്ചു. അ​േന്വഷണസംഘം തുടർ അന്വേഷണത്തിനായി പ്രദേശത്ത്​ ക്യാമ്പ്​ ചെയ്യുമെന്നും എസ്​.പി വിക്രാന്ത്​ വിർ അറിയിച്ചു.

അലിഗഡ്​ ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ റിപ്പോർട്ടിൽ പെൺകുട്ടിയുടെ ശരീരത്തിലെ മുറിവുകളെക്കുറിച്ച്​ സൂചിപ്പിച്ചിട്ടുണ്ടെന്നും കൂട്ടബലാത്സംഗം സ്​ഥിരീകരിച്ചിട്ടില്ലെന്നും എസ്​.പി ആവർത്തിച്ചു. ഫോറൻസിക്​ റിപ്പോർട്ട്​ വന്നാൽ മാത്രമേ കൂട്ടബലാത്സംഗം നടന്നി​ട്ടു​േണ്ടായെന്ന്​ സ്​ഥിരീകരിക്കാനാകൂ എന്നും എസ്​.പി കൂട്ടിച്ചേർത്തു.

Tags:    
News Summary - Hathras rape case Section 144 imposed in district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.