Representational Image
Posted On
date_range Updated On
date_range വിദ്വേഷ പ്രസംഗം: ഹരജിയിൽ വാദം അടുത്ത മാസം
ന്യൂഡൽഹി: ബി.ജെ.പി നേതാക്കളായ അനുരാഗ് ഠാകുറും പ്രവേശ് വർമയും നടത്തിയ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് വൃന്ദ കാരാട്ട് നൽകിയ ഹരജിയിൽ വാദംകേൾക്കുന്നത് സുപ്രീം കോടതി ഒക്ടോബർ മൂന്നിലേക്കു മാറ്റി. പൗരത്വ നിയമഭേദഗതിക്കെതിരായ (സി.എ.എ) പ്രതിഷേധങ്ങൾക്കെതിരെ ഇരുവരും നടത്തിയ വിദ്വേഷ പ്രസംഗങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകാത്ത വിചാരണക്കോടതി നടപടിക്കെതിരെ നൽകിയ ഹരജി ഡൽഹി ഹൈകോടതി തള്ളിയതിനെതിരെയാണ് വൃന്ദ കാരാട്ട് സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ പ്രതിഭാഗത്തിന് ഇനി സാവകാശം നൽകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.