കുറ്റപത്രം സമർപ്പിക്കുന്നതിനുമുമ്പ്​ അന്വേഷണം നടത്തുന്നകാര്യം​ ഡൽഹി പൊലീസ്​​ മറന്നെന്ന്​ തോന്നുന്നു -ചിദംബരം

ഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും മറ്റ്​ ഉന്നത വ്യക്​തിത്വങ്ങൾക്കുമെതിരെ കേസെടുത്ത സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ്​ നേതാവ്​ പി.ചിദംബരം. കേസെടുക്കുന്നതിനും കുറ്റപത്രം സമർപ്പിക്കുന്നതിനുമിടയിൽ അന്വേഷണം നടത്തണമെന്നകാര്യം​ ഡൽഹി പൊലീസ്​​ മറന്നെന്ന്​ തോന്നുന്നുവെന്ന്​ ചിദംബരം ട്വിറ്ററിൽ കുറിച്ചു.

നിയമവ്യവസ്​ഥയെ 'പരിഹാസപാത്രമാക്കിയതാണോ' ഡൽഹി പൊലീസ്​ ചെയ്​തതെന്നും അദ്ദേഹം ചോദിച്ചു. 'വിവരശേഖരണത്തിനും ചാർജ് ഷീറ്റിനും ഇടയിൽ അന്വേഷണവും സ്ഥിരീകരണവും എന്ന സുപ്രധാന നടപടികളുണ്ടെന്ന് ദില്ലി പോലീസ് മറന്നോ'എന്നായിരുന്നു ചിദംബരത്തി​​െൻറ ആദ്യ ട്വീറ്റ്​.

'ദില്ലി കലാപക്കേസിലെ അനുബന്ധ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിയുടേയും മറ്റ് നിരവധി പ്രമുഖരുടേയും പേരെഴുതി ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ ദില്ലി പോലീസ് പരിഹസിച്ചു' എന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ കുറിച്ചു. സാമ്പത്തിക വിദഗ്​ദ്ധ ജയതി ഘോഷ്, ദില്ലി യൂനിവേഴ്‌സിറ്റി പ്രൊഫസർ അപൂർവാനന്ദ്, ഡോക്യുമെൻററി സംവിധായകൻ രാഹുൽ റോയ് തുടങ്ങിയവരാണ് പൊലീസ്​ സ്​റ്റേറ്റ്​മെൻറിൽ ഉൾപ്പെട്ടത്​. എന്നാൽ ഇവരെ പ്രതിയാക്കിയിട്ടില്ലെന്ന് പോലീസ് ശനിയാഴ്​ച വിശദീകരിച്ചിരുന്നു.

'ദില്ലി പോലീസ് കേന്ദ്രത്തിനും ആഭ്യന്തര മന്ത്രാലയത്തിനും കീഴിലാണ്. അവരുടെ നിയമവിരുദ്ധ നടപടികൾ ബിജെപി രാഷ്ട്രീയത്തി​െൻറയും നേതൃത്വത്തി​െൻറയും നിലപാടുകളുടെ ഫലമാണ്​. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നിയമാനുസൃതവും സമാധാനപരമായ പ്രതിഷേധത്തെ അവർ ഭയപ്പെടുന്നു. പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് ഭരണകൂട അധികാരം ദുരുപയോഗം ചെയ്യുകയാണവർ'-സംഭവത്തെകുറിച്ച്​ യെച്ചൂരി ട്വീറ്റ്​ ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.