Posted On
date_range Updated On
date_range ഉച്ചഭക്ഷണത്തിൽ പാമ്പ്; ഹരിയാനയിലെ സ്കൂളുകളിൽ പരിശോധന
ചണ്ഡിഗഢ്: ഹരിയാനയിലെ സർക്കാർ വിദ്യാലയത്തിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് ചില സ്കൂളുകളിൽ പരിശോധന നടത്തി. ഫരീദാബാദ് ജില്ലയിലെ ഗേൾസ് സീനിയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞദിവസമാണ് വിദ്യാർഥികൾക്ക് വിതരണംചെയ്ത ഭക്ഷണത്തിൽനിന്ന് ചത്ത പാമ്പിനെ കിട്ടിയത്. ഇതേതുടർന്ന് മുഖ്യമന്ത്രിയുടെ പ്രത്യേക സ്ക്വാഡ് ജില്ലയിലെ ആറു സ്കൂളുകളിെല ഉച്ചഭക്ഷണം പരിശോധിച്ചു. ഭക്ഷണത്തിെൻറ ഗുണനിലവാരം സംബന്ധിച്ച് ബന്ധപ്പെട്ട വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരോട് അന്വേഷിച്ചതായി ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.