Posted On
date_range Updated On
date_range ജില്ലാഅതിർത്തികളിൽ നിയന്ത്രണം കൊണ്ടുവരുന്നത് പരിഗണനയിലെന്ന് ഹരിയാന ആരോഗ്യ മന്ത്രി
അംബാല: കോവിഡ് വ്യാപനത്തെ തുടർന്ന് ഡൽഹിയുമായി അതിർത്തി പങ്കിടുന്ന നാല് ജില്ലകളുടെ അതിർത്തികളിൽ നിയന്ത്രണം കൊണ്ടുവരുന്ന കാര്യം ആലോചനയിലുണ്ടെന്ന് ഹരിയാന ആരോഗ്യ വകുപ്പ് മന്ത്രി അനിൽ വിജ്.
ഗുരുഗ്രാം, ഫരീദാബാദ്, സോണിപത്, ഝജ്ജാർ എന്നീ ജില്ലകളുടെ അതിർത്തികളിലാണ് നിയന്ത്രണം കൊണ്ടു വരുന്നത്. ചർച്ചകൾക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ കോവിഡ് ബാധയുടെ 80 ശതമാനവും ഈ ഭാഗങ്ങളിലാണെന്നും മന്ത്രി വ്യക്തമാക്കി.
ഹരിയാനയിൽ ഇതുവരെ 21,894 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 16,602 പേർ രോഗമുക്തരായി. 4,984 പേർ ചികിത്സയിലാണ്. 308 പേർ മരണത്തിന് കീഴടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.