ഹ​ർ​ത്താ​ലും പ​ണി​മു​ട​ക്കും മൗ​ലി​കാ​വ​കാ​ശം; നി​രോ​ധി​ക്കാ​നാവില്ല -സു​പ്രീം​കോ​ട​തി

ന്യൂഡല്‍ഹി: ജനാധിപത്യ സംവിധാനത്തിൽ ഹർത്താലിനും പണിമുടക്കിനും സ്വാതന്ത്ര്യമുണ്ടെന്നും അവ നിരോധിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. പ്രതിഷേധം മൗലികാവകാശമാണെന്നും അതു നിഷേധിക്കാനാകില്ലെന്നും ഒാർമിപ്പിച്ച സുപ്രീംകോടതി ഹര്‍ത്താല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി.

ഹര്‍ത്താലും പണിമുടക്കും വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഷാജി കോടങ്കണ്ടത്താണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ത്താലി​െൻറ മറവില്‍ പൊതുമുതല്‍ നശിപ്പിക്കുന്നുണ്ടെന്നും ജനജീവിതം ദുസ്സഹമാക്കുകയാണെന്നും ഹരജിക്കാരന്‍ വാദിച്ചു. എന്നാല്‍, ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ടെന്ന് കോടതി പ്രതികരിച്ചു.  ഇതേ ആവശ്യമുന്നയിച്ച് നല്‍കിയ ഹരജികള്‍ നേരേത്തയും സുപ്രീംകോടതി തള്ളിയിരുന്നു. 

Tags:    
News Summary - hartal and strike are fundamental rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.