കെജ്രിവാള്‍-ഹാര്‍ദിക് പട്ടേല്‍ കൂടിക്കാഴ്ച പൊലീസ് തടഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഗുജറാത്ത് പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലും തമ്മിലുള്ള കൂടിക്കാഴ്ച രാജസ്ഥാന്‍ പൊലീസ് തടഞ്ഞു. കെജ്രിവാളിനെ കാണാന്‍ ജയ്പുരിലത്തെിയ ഹാര്‍ദിക് പട്ടേലിനെ പൊലീസ് വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയിലെടുത്ത് 100 കി.മീ. അകലെയുള്ള ചെറിയ ടൗണില്‍ കൊണ്ടുവിട്ടു.

ഗുജറാത്തില്‍ പട്ടേല്‍ പാട്ടിദാര്‍ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട് ബി.ജെ.പി സര്‍ക്കാറിനെതിരെ പ്രക്ഷോഭരംഗത്തുള്ള ഹാര്‍ദിക് പട്ടേലിന് ആറു മാസത്തേക്ക് ഗുജറാത്തില്‍ പ്രവേശിക്കുന്നതിന് കോടതി വിലക്കുണ്ട്. ഇതേതുടര്‍ന്ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ താമസിക്കുന്ന ഹാര്‍ദിക് പട്ടേല്‍ കെജ്രിവാള്‍ ജയ്പുരിലത്തെുന്നത് അറിഞ്ഞാണ് കൂടിക്കാഴ്ചക്ക് തീരുമാനിച്ചത്.  

അടുത്ത വര്‍ഷം നടക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങിയ കെജ്രിവാള്‍ പട്ടേല്‍ പാട്ടിദാര്‍ വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ്.
 

Tags:    
News Summary - hardick patel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.