'ഹാപ്പി ബർത്ത്​ഡേ മോദിജി'; പ്രധാനമന്ത്രിക്ക്​ ജന്മദിനാശംസ അറിയിച്ച്​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71ാം ജന്മദിനത്തിന്​​ ആശംസകൾ അറിയിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. 'ഹാപ്പി ബർത്ത്​ഡേ മോദി ജി' എന്ന ഒറ്റ വരിയിലൂടെ ട്വിറ്ററിലൂടെ ആശംസകൾ അറിയിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളും മോദിക്ക്​ ആശംസകൾ അറിയിച്ചു. 'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ ജന്മദിനാശംസകൾ. ദീർഘവും ആരോഗ്യകരവുമായ ജീവിതമുണ്ടാകാൻ പ്രാർഥിക്കുന്നു' -കെജ്​രിവാൾ ട്വീറ്റ്​ ചെയ്​തു.

പ്രധാനമന്ത്രിക്ക്​ ആശംസകൾ നേർന്ന്​ നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. ഹാപ്പി ​ബർത്ത്​ഡേ മോദിജി എന്ന ഹാഷ്​ടാഗിലാണ്​ ജന്മദിനാശംസകൾ നേരുന്നത്​.

മോദിയുടെ ജന്മദിനം മൂന്നാഴ്ച വിവിധ പരിപാടികളോടെ ആശംസിക്കാനാണ്​ ബി.ജെ.പിയുടെ തീരുമാനം. ജനങ്ങളിൽനിന്ന്​ 'നന്ദി' പോസ്റ്റ്​കാർഡുകൾ ശേഖരിച്ച്​ മോദിക്ക്​ അയക്കുക, വാക്​സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുക, ശുചീകരണയജ്ഞം, പരിസ്​ഥിതി കാമ്പയിനുകൾ തുടങ്ങിയവ നടത്താനാണ്​ ബി.ജെ.പി തീരുമാനം.

അതേസമയം, മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലാ ദിനമായി ആചരിക്കാനാണ്​ യൂത്ത്​ കോൺഗ്രസിന്‍റെ തീരുമാനം. ട്വിറ്ററിൽ 'ദേശീയ തൊഴിലില്ലാ ദിനം' ഹാഷ്​ടാഗ്​ ട്രെൻഡിങ്ങിലെത്തുകയും ചെയ്​തു. 

Tags:    
News Summary - Happy Birthday, Modi Ji Rahul Gandhi Wishes PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.