ഹംപിയിലെ ​പൈതൃക സ്ഥലത്തെ തൂണ്​ തകർത്ത സംഭവം; അറസ്​റ്റ്​ ഉട​െനന്ന്​ ​െപാലീസ്​

ഹംപി: കർണാടകയിലെ പുരാതന നഗരമായ ഹംപിയിലെ പൈതൃക സ്ഥലത്തെ തൂണ്​ തകർത്ത സംഭവത്തിൽ പ്രതികൾ ഉടൻ അറസ്​റ്റിലാവുമെന്ന്​ ​െപാലീസ്​. കേസിൽ അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ടെന്നും പ്രതികൾ ഉടൻ അറസ്​റ്റിലാവുമെന്നും ബെല്ലാരി പൊലീസ്​ സുപ്രണ്ട്​ അരുൺ രംഗരാജൻ അറിയിച്ചു. വെള്ളിയാഴ്​ചയാണ്​ രണ്ട്​ യുവാക്കൾ ഹംപിയിലെ പൈതൃക സ്ഥലത്തെ തൂൺ തകർത്തത്​.

തൂൺ തകർക്കുന്നതി​​​​െൻറ വീഡിയോ വൈറലായതിനെ തുടർന്ന്​ വൻ പ്രതിഷേധം ഉയർന്നിരുന്നു. യുനസ്​കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ സ്ഥലത്തി​​​​െൻറ തൂണാണ്​ അ​ക്രമകാരികൾ തകർത്തത്​. സംഭവത്തെ തുടർന്ന്​ ഹംപിയിലെ സുരക്ഷ വർധിപ്പിക്കണമെന്ന്​ ആവശ്യമുയർന്നിട്ടുണ്ട്​.

14ാം നൂറ്റാണ്ടി​ൽ നിലനിന്നിരുന്ന കർണാടകയിലെ വിജയനഗര സാമ്രാജ്യത്തി​​​​െൻറ അവശേഷിപ്പുകളാണ്​ ഹംപിയിലുള്ളത്​. അക്കാലത്ത്​ ദക്ഷിണേന്ത്യയിലെ ഏറ്റവും ശക്​തമായ സാമ്രാജ്യമായിരുന്നു വിജയനഗരത്തിലേത്​.

Tags:    
News Summary - Hampi world heritage site vandalised by hooligans-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.