മുട്ടക്കറി ഉണ്ടാക്കിയില്ല; ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ചണ്ഡീ​ഗഡ്: മുട്ടക്കറി ഉണ്ടാക്കിയില്ലെന്നാരോപിച്ച് ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്. ഹരിയാനയിലെ ചൗമ ​ഗ്രാമത്തിലാണ് സംഭവം. അഞ്ജലി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ യുവതിയുടെ ലിവ്‍-ഇൻ പങ്കാളിയായ ലല്ലൻ യാദവിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. താൻ മദ്യലഹരിയിലായിരുന്നുവെന്നും യുവതിയെ മർദിക്കുകയായിരുന്നുവെന്നും യാദവ് പൊലീസിനോട് പറഞ്ഞു.

ബുധനാഴ്ചയായിരുന്നു സംഭവം. മുട്ടക്കറി ഉണ്ടാക്കാൻ താൻ ആവശ്യപ്പെട്ടപ്പോൾ അഞ്ജലി വിസമ്മതിച്ചാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. പിന്നാലെ യുവതിയെ യാദവ് ചുറ്റിക കൊണ്ടും ബെൽറ്റ് കൊണ്ടും മർദിക്കുകയായിരുന്നു. യുവതി മരണപ്പെട്ടതോടെ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്നും യുവതിയെ ആക്രമിക്കാൻ ഉപയോ​ഗിച്ച ചുറ്റികയും ബെൽറ്റും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

വീടിന്റെ ഉടമസ്ഥനാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

മാർച്ച് പത്തിനാണ് ഇരുവരും ജോലിക്കായി പ്രദേശത്തെത്തുന്നത്. ഭാര്യയാണെന്ന് പരിചയപ്പെടുത്തിയാണ് യാദവും അഞ്ജലിയും വീട്ടിൽ താമസമാക്കിയത്. ഇരുവരുടെയും ഐ.ഡി കാർഡോ മറ്റ് രേഖകളോ ഉടമസ്ഥൻ കൈപ്പറ്റിയിരുന്നില്ല.

ചോദ്യം ചെയ്യലിനിടെ ആറ് വർഷങ്ങൾക്ക് മുൻപ് തന്റെ ഭാര്യ മരണപ്പെട്ടുവെന്നും ഏഴ് മാസം മുൻപാണ് അഞ്ജലിയെ പരിചപ്പെടുന്നതെന്നും പ്രതി പറഞ്ഞു. പിന്നീട് ഇരുവരും ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Gurugram woman killed by live-in partner for not cooking egg curry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.