ശക്തമായ മഴക്ക് സാധ്യത: ജീവനക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്യട്ടെയെന്ന് ഗുരുഗ്രാം ഭരണകൂടം

ഗുരുഗ്രാം: ശക്തമായ മഴയും ഇടിമിന്നലുമുണ്ടാകുമെന്ന ചണ്ഡീഗഡ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് സ്വകാര്യ സ്ഥാപനങ്ങളിലെയും കോർപ്പറേറ്റ് ഓഫീസുകളിലെയും ജീവനക്കാരോട് വീട്ടിൽ നിന്ന് ജോലി ​ചെയ്യാൻ നിർദേശിച്ച് ഗുരുഗ്രാം ഭരണകൂടം. ഡൽഹിയിലെയും പ്രാന്തപ്രദേശങ്ങളിലെയും ശക്തമായ മഴയും ഇടിമിന്നലും രൂക്ഷമായ ഗതാഗത കുരുക്കിന് വഴി വെച്ചിരുന്നു.

റോഡിലെ വാഹനങ്ങൾ കുറക്കാനായാൽ പ്രദേശങ്ങളിൽ നിന്ന് വെള്ളം ഒഴിവാക്കാനും മറ്റ് അറ്റകുറ്റ പണികൾ വേഗത്തിലാക്കാനും തദ്ദേശ സ്ഥാപനങ്ങൾ സാധിക്കമെന്നാണ് ജില്ലാ ഭരണകൂടം കരുതുന്നത്.

തിങ്കളാഴ്ച പുലർച്ചെയുണ്ടായ മഴയിലും കാറ്റിലും നഗരത്തിൽ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെടുകയും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. വെള്ളക്കെട്ട് മൂലം യാത്രക്കാർ വഴിയിൽ കുടുങ്ങി. കാറ്റിൽ നിരവധി മരങ്ങൾ വീണു.

ഗതാഗതകുരുക്ക് കുറക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുകയും റോഡിൽ വീണ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും റോഡിലെ തിരക്ക് കുറയുന്നത് കൂടുതൽ സഹായകരമാകും. ജീവനക്കാർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ സാഹചര്യമൊരുക്കിയാൽ റോഡിലെ തിരക്ക് കുറക്കാമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Gurgaon's Work-From-Home Advisory To Offices Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.