ഗുരുഗ്രാമിൽ കനത്ത മഴയും വെള്ളക്കെട്ടും; മെട്രോ സ്​റ്റേഷന്​ സമീപത്തെ റോഡിൽ വിള്ളൽ

ഗുരുഗ്രാം: ഹരിയാനയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയും കാറ്റു നാശം വിതച്ചു. ഗുരുഗ്രാമിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും റോഡുകൾ തകരുകയും ചെയ്​തു. ഡൽഹി മെട്രോ സ്​റ്റേഷ​നായ ഇഫ്​കോ ചൗക്കി​ന്​ സമീപത്തെ റോഡിൽ  വലിയ​ വിള്ളലും വീണു. തുടർന്ന്​ ഈ ഭാഗത്തേക്ക്​ പ്രവേശനം തടഞ്ഞു.

ചൊവാഴ്​ച രാത്രിമുതൽ ഗുരുഗ്രാമിൽ കനത്ത മഴയാണ്​ രേഖപ്പെടുത്തുന്നത്​. തുടർന്ന്​ റോഡുകളിൽ കനത്ത വെള്ളക്കെട്ടും ഗതാഗതകുരുക്കുമുണ്ടായി. ഗുരുഗ്രാമിലെ ഡൽഹി -ജയ്​പുർ എക്​സ്​​പ്രസ്​ വേയിലും പലയിടങ്ങളിലായി വെള്ളം കയറി.

ഡൽഹി, ഇന്ദിര ഗാന്ധി വിമാനത്താവളം, ഗാസിയാബാദ്​, നോയിഡ, ​േഗ്രറ്റർ നോയിഡ, ബല്ലാബ്​ഗഡ്​, ഫരീദാബാദ്​, ഗുരുഗ്രാം, മനേസർ, സോഹ്​ന, മോദിനഗർ, സിക്കന്ദരാബാദ്​ എന്നിവിടങ്ങളിലാണ്​ കനത്ത മഴിയും ഇടിമിന്നലും അനുഭവപ്പെട്ടത്​. ആഗസ്​റ്റ്​ 24വരെ ഹരിയാനയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴക്ക്​ സാധ്യതയെന്ന്​ കാലാവസ്​ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

Tags:    
News Summary - Gurgaon Scenes After Heavy Rain Flooded Streets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.