https://www.madhyamam.com/tags/Air India
ദോഹ: ഗൾഫ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്കായി പുതിയ യാത്രാ നിർദേശം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ തിരക്കും കർശനമായ സുരക്ഷാ-ഇമിഗ്രേഷൻ പരിശോധനകളും കണക്കിലെടുത്താണ് നടപടി.
പുതിയ നിർദേശപ്രകാരം, വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും യാത്രക്കാർ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ബോർഡിങ് ഗേറ്റിൽ എത്തിച്ചേരുകയും ഒന്നര മണിക്കൂർ മുമ്പെങ്കിലും ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുകയും ചെയ്യണം. നിശ്ചിത സമയത്തിന് മുമ്പായി ബോർഡിങ് ഗേറ്റുകൾ അടക്കുമെന്നും വിമാനക്കമ്പനി പുറപ്പെടുവിച്ച അറിയിപ്പിൽ വ്യക്തമാക്കി. യാത്രക്കാർ ആവശ്യത്തിന് സമയം കണക്കാക്കി വിമാനത്താവളങ്ങളിൽ എത്തണമെന്നും എയർ ഇന്ത്യ ഗ്രൂപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.