അഹ്മദാബാദ്: ഗുജറാത്തിലെ ആനന്ദ് ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി 2002ലെ ക ലാപക്കേസിലെ പ്രതി. ആനന്ദ് ജില്ലയിലെ പ്രമുഖ വ്യവസായികൂടിയായ മിതേഷ് പേട്ടലിെൻറ നാമനിർദേശപത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്, ഗുജറാത്ത് കലാപക്ക േസിലെ പ്രതിയാണെന്ന വിവരമുള്ളത്.
തീവെപ്പും കലാപവുമടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെയുള്ളത്. ആനന്ദ് സെഷൻസ് കോടതി തന്നെ വെറുതെവിട്ടുവെന്നും കേസിപ്പോൾ ഹൈകോടതിയുടെ പരിഗണനയിലാണെന്നും പേട്ടൽ പറയുന്നു. ഇയാളടക്കം 50 പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ സംസ്ഥാന സർക്കാർ ൈഹകോടതിയെ സമീപിച്ചിരുന്നു.
കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ ഭാരതിസിങ് സോളങ്കിയാണ് ആനന്ദിൽ ഇദ്ദേഹത്തിെൻറ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.