ന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻചിറ്റ് നൽകിയതിനെതിരെയുള്ള ഹരജിയിൽ ഏപ്രിൽ 14ന് വാദം കേൾക്കുമെന്ന് സുപ്രീംകോടതി. മോദ ിയെ കേസിൽനിന്ന് രക്ഷിച്ച പ്രത്യേക അന്വേഷണ സംഘത്തിെൻറ നടപടിക്കെതിരെ കൊല്ലപ്പെട ്ട കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫരിയുടെ ഭാര്യ സകിയ ജാഫരി സമർപ്പിച്ചതാണ് ഹരജി.
ഹോളി കഴിഞ്ഞശേഷം കേസ് പരിഗണിക്കാനായി മാറ്റിവെക്കണമെന്ന് സകിയയുടെ അഭിഭാഷക അപർണ ഭട്ട് ആവശ്യപ്പെട്ടപ്പോൾ നിരവധി തവണ കേസ് നീട്ടിവെച്ചതാണെന്നും ഏതെങ്കിലും ഒരു ദിവസം കേസ് കേൾക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. ഒരു ദിവസം നിശ്ചയിച്ച് അന്നേക്ക് ഹാജരാകാനും ജസ്റ്റിസ് ഖാൻവിൽകർ അപർണയോട് ആവശ്യപ്പെട്ടു. തുടർന്നാണ് ഏപ്രിൽ 14ലേക്ക് വെച്ചത്.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന വംശഹത്യയുടെ ഭാഗമായി 2002 ഫെബ്രുവരി 28ന് ഗുൽബർഗ് സൊസൈറ്റിയിൽ കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫരിയുടെ വീട്ടിൽ അഭയംതേടിയ 68 മുസ്ലിംകളെ ജീവനോടെ തീവെച്ചുകൊന്നതാണ് സംഭവം. ഇഹ്സാൻ ജാഫരിയും കൊല്ലപ്പെട്ട കേസിെൻറ ഗൂഢാലോചനയിൽ മോദിക്കു പങ്കുണ്ടെന്നാണ് സകിയ ഹരജിയിൽ ബോധിപ്പിച്ചിരിക്കുന്നത്.
2002 ഫെബ്രുവരി 27 മുതൽ േമയ് വരെ നീണ്ടുനിൽക്കുന്നതാണ് ഗൂഢാലോചനയെന്നും ഹരജിയിലുണ്ട്. ഗുജറാത്ത് വംശഹത്യയിൽ മോദിക്കുള്ള പങ്കിന് തെളിവ് പുറത്തുവിട്ട ഗുജറാത്തിലെ െഎ.പി.എസ് ഒാഫിസർ സഞ്ജീവ് ഭട്ട് വ്യാജ കേസിൽ കുടുങ്ങി ഇപ്പോൾ ഗുജറാത്ത് ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.