ഗുജറാത്തിൽ ബുള്ളറ്റ്​ ട്രെയ്​നിന്​ സ്​ഥലം ഏറ്റെടുക്കുന്നതിനെതിരെ കർഷകർ രംഗത്ത്​

വഡോദര: അഹ്​മദാബാദ്​-മുംബൈ അതിവേഗ ട്രെയ്​നിന്​ സ്​ഥലം ഏറ്റെടുക്കുന്നതിനെതിരെ ഗുജറാത്തിൽ കർഷകസമരം. സ്​ഥലം ഏറ്റെടുക്കൽനടപടി ചർച്ചചെയ്യാനുള്ള യോഗത്തെ കുറിച്ച്​ കർഷകരെ അറിയിച്ചത്​ ഒരു ദിവസംമുമ്പ്​ മാത്രമാണെന്നാരോപിച്ച്​ ഒരു വിഭാഗം കർഷകർ പ്രതിഷേധവുമായി രംഗത്തെത്തി. 

സ്​ഥലം വിട്ടുനൽകുന്നവരുടെ രണ്ടാമത്തെ യോഗം തിങ്കളാഴ്​ച ചേരുമെന്ന്​ ഞായറാഴ്​ചയിലെ പത്ര പരസ്യത്തിലൂടെയാണ്​ പദ്ധതി നടപ്പാക്കുന്ന നാഷനൽ ഹൈ സ്​പീഡ്​ റെയിൽ​ കോർപറേഷൻ(എൻ.എച്ച്​.എസ്​.ആർ.സി) അറിയിച്ചത്​. എന്നാൽ, ആദ്യയോഗം നടന്നതായി തങ്ങൾക്കറിയില്ലെന്ന്​ കർഷകർ ആരോപിച്ചു.

ഒരു ദിവസം മു​േമ്പ അറിയിച്ചാൽ ആയിരക്കണക്കിന്​ കർഷകർക്ക്​ എത്താൻ കഴിയില്ല. ​ആദ്യ യോഗത്തി​​​​​െൻറ വിശദാംശങ്ങൾ അധികൃതർ വ്യക്​തമാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. തിങ്കളാഴ്​ച ചർച്ചക്ക്​ വിളിച്ച മഹത്​മാ ഗാന്ധി നഗർ ഗ്രഹിന്​ മുന്നിലാണ്​ പ്രതിഷേധവുമായി കർഷകർ എത്തിയത്​. പദ്ധതി നടപ്പാക്കാനായി 5500 കുടുംബങ്ങളിൽനിന്ന്​ 800 ഹെക്​ടർ ഭൂമി ഏറ്റെടുക്കാനാണ്​ സർക്കാർ തീരുമാനം. 

Tags:    
News Summary - Gujarat farmers protest against bullet train land acquisition process -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.