Posted On
date_range Updated On
date_range വിവാഹത്തിനു മുമ്പ് ബിരുദപഠനം പൂർത്തിയാക്കിയാൽ 51,000 രൂപ സ്കോളർഷിപ്പ്
ന്യൂഡൽഹി: വിവാഹത്തിനു മുമ്പ് ബിരുദ പഠനം പൂർത്തിയാക്കുന്ന ന്യൂനപക്ഷ വിഭാഗം പെൺകുട്ടികൾക്ക് 51,000 രൂപയുടെ കേന്ദ്ര സർക്കാർ സ്കോളർഷിപ്പ്. മൗലാന ആസാദ് എജുക്കേഷൻ ഫൗണ്ടേഷെൻറ നിർദേശം ന്യൂനപക്ഷ കാര്യ മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. ‘ശാദി ശഗുൺ’ എന്ന് പേരിട്ട പദ്ധതി ന്യൂനപക്ഷങ്ങൾക്കിടയിൽ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹപ്പിക്കുന്നതിനു വേണ്ടിയാണ് ആരംഭിച്ചിരിക്കുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളിെല പിന്നാക്കക്കാർക്ക് മാസം സ്കോളർഷിപ്പ് ലഭിക്കുന്ന പദ്ധതി നിലവിലുണ്ട്. എന്നാൽ ഇത് 12ാം ക്ലാസ് വെരയുള്ള വിദ്യാർഥികൾക്കേ ലഭ്യമായിരുന്നുള്ളു. ഇൗ പദ്ധതിയാണ് വിവാഹത്തിനു മുമ്പ് ബിരുദം പൂർത്തിയാക്കുന്നവർക്കു കൂടി ലഭ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.