Posted On
date_range Updated On
date_range യോഗി സർക്കാറിന്‍റെ മാറ്റം പേപ്പറിൽ മാത്രം -കോൺഗ്രസ്
ന്യൂഡൽഹി: യു.പിയിലെ നോയിഡയിൽ കഴിഞ്ഞദിവസമുണ്ടായ കൂട്ടമാനഭംഗത്തെ അപലപിച്ച് കോൺഗ്രസ്. യു.പി സർക്കാർ നടത്തിയ മാറ്റങ്ങളെല്ലാം പേപ്പറിൽ മാത്രമായിരുന്നുവെന്നും കോൺഗ്രസ് നേതാവ് രാജ് ബബ്ബാർ കുറ്റപ്പെടുത്തി.
മാനഭംഗങ്ങളും കൊലപാതകങ്ങളും അക്രമങ്ങളും യു.പിയിൽ കുറയുന്നില്ല. ഉദ്യോഗസ്ഥർ മാത്രമാണ് മാറിയത്. കഴിഞ്ഞ ദിവസമുണ്ടായ കൂട്ടമാനഭംഗം ഏവർക്കും നാണക്കേടാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിഷ്കളങ്കരായ മനുഷ്യർ കൊല്ലപ്പെടുകയാണ്. വീടുകൾ തീവെക്കുന്നു. ഗോരക്ഷകർ എന്ന് പറഞ്ഞ് ഒരു കൂട്ടർ അക്രമം അഴിച്ചുവിടുകയാണെന്നും ബബ്ബാർ കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസമാണ് കാറിൽ പോവുകയായിരുന്ന കുടുംബത്തെ കൊള്ളയടിച്ച് മോഷണസംഘം ഒരാളെ വെടിവെച്ചുകൊല്ലുകയും നാല് സ്ത്രീകളെ കൂട്ട ബലാൽസംഗം ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.