ദ്രൗ​പ​തി മു​ർ​മു

‘ഗോത്രവർഗ ക്ഷേമപദ്ധതികൾ ഓരോ ഗുണഭോക്താവിന്റെയും വീട്ടുപടിക്കൽ എത്തുന്നുവെന്ന് കേന്ദ്ര സർക്കാർ ഉറപ്പുവരുത്തണം’ -രാഷ്ട്രപതി

ന്യൂഡൽഹി: വികസിത ഭാരതം 2047 ലക്ഷ്യത്തിന്റെ പ്രധാന കേന്ദ്രബിന്ദു ഗോത്രവർഗ വികസനമാണെന്നും അവർക്കുള്ള പദ്ധതികൾ ഓരോന്നും വീട്ടുപടിക്കൽ നേരിട്ടെത്തുന്നുവെന്ന് സർക്കാർ ഉറപ്പാക്കണമെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. 'ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്‌മെന്റ് ഏജൻസി'കളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് സംഘടിപ്പിച്ച ദേശീയ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അവർ.

സംസ്ഥാന-പ്രോജക്ട് തലങ്ങളിൽ ഗോത്രവർഗ വികസനത്തിനായി പ്രവർത്തിക്കുന്നവർ ഒന്നിച്ച് ചർച്ചകൾ നടത്തുമ്പോൾ നിരവധി പ്രായോഗിക പരിഹാരങ്ങൾ ഉയർന്നുവരുമെന്ന് രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.

സംസ്‌കാര സമ്പന്നരും ജന്മനാ പ്രതിഭാശാലികളുമാണ് ഗോത്രവർഗക്കാർ. മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള അവസരങ്ങളും ആത്മവിശ്വാസവുമാണ് അവർക്ക് കുറവ്. മികച്ച വിദ്യാഭ്യാസം നേടിയ ഒട്ടനവധി പേർ ഗോത്രവിഭാഗങ്ങളിലുണ്ടെങ്കിലും, സാഹചര്യങ്ങൾ അവരെ തടയുകയാണെന്നും അധികാരികൾ അവർക്ക് വളരാനുള്ള വേദിയൊരുക്കി ഇടപെടേണ്ടതെന്നും അവർ വ്യക്തമാക്കി.

"തങ്ങൾ താമസിക്കുന്ന ഭൂമി ദൈവത്തിന്റേതാണെന്നും അതിന് രജിസ്ട്രേഷന്റെയോ രേഖകളുടെയോ ആവശ്യമില്ലെന്നും വിശ്വസിക്കുന്ന നിരവധിപേർ ഈ സമൂഹത്തിലുണ്ട്. സ്വന്തമായി ഭൂമിയുണ്ടെങ്കിലും നിയമപരമായ രേഖകൾ കൈവശമില്ലാത്തവരും ഏറെയാണ്. പലപ്പോഴും ഇത്തരം ഗോത്രഭൂമികൾ സർക്കാർ ഏജൻസികൾ തന്നെ ഏറ്റെടുക്കുന്ന സാഹചര്യമുണ്ടാകുന്നുണ്ട്." രാഷ്ട്രപതി പറഞ്ഞു.

ഗോത്രവർഗ വികസനത്തിന്റെ ആദ്യപടി അവരുടെ സാമ്പത്തിക ശാക്തീകരണമാണ്. ഇതിനൊപ്പം ഗോത്രവർഗ യുവാക്കൾക്കായി വൻകിട കായിക പരിപാടികൾ ആരംഭിക്കേണ്ടതുണ്ട്. ഇതിലൂടെ കായികരംഗത്തെ നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ സാധിക്കുമെന്നും ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ഇതിനൊരു മികച്ച ഉദാഹരണമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

Tags:    
News Summary - Government should ensure that tribal welfare schemes reach the doorsteps of every beneficiary - President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.