43 മൊബൈൽ ആപ്പുകൾ കൂടി നിരോധിച്ചു; രാജ്യസുരക്ഷക്ക് ഭീഷണിയെന്ന്

ന്യൂഡൽഹി: രാജ്യത്ത് 43 മൊബൈൽ ആപ്ലിക്കേഷനുകൾക്ക് കൂടി കേന്ദ്ര സർക്കാർ നിരോധനമേർപ്പെടുത്തി. ഇന്ത്യയുടെ അഖണ്ഡതക്കും പരമാധികാരത്തിനും രാജ്യസുരക്ഷക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകൾ നിരോധിച്ചത്. നിരോധിച്ചവയിൽ ഭൂരിഭാഗവും ചൈനീസ് ആപ്പുകളാണ്.

കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലെ സൈബർ ക്രൈം കോഓഡിനേഷൻ സെന്‍ററിന്‍റെ റിപ്പോർട്ട് പ്രകാരമാണ് നിരോധനമേർപ്പെടുത്തുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഐ.ടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നിരോധനം. പ്രമുഖ ഷോപ്പിങ് വെബ്സൈറ്റായ അലി എക്സ്പ്രസിന്‍റെ ആപ്പും നിരോധിച്ചവയിൽ ഉൾപ്പെടും.

നേരത്തെ, ജൂണിൽ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ 59 ചൈനീസ് ആപ്പുകൾക്ക് കേന്ദ്രം നിരോധനമേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബറിൽ 118 ആപ്പുകൾക്ക് കൂടി പൂട്ട് വീണു. ഇവയിലേറെയും ചൈനീസ് ആപ്പുകളായിരുന്നു.

ടിക്-ടോക്, പബ്ജി തുടങ്ങിയ നിരവധി ജനപ്രിയ ആപ്പുകൾ നേരത്തെ നിരോധനമേർപ്പെടുത്തിയവയുടെ പട്ടികയിലുണ്ട്. ചൈനക്കെതിരെയുള്ള 'ഡിജിറ്റൽ സ്ട്രൈക്ക്' എന്നാണ് സർക്കാർ വൃത്തങ്ങൾ ആപ്പ് നിരോധനത്തെ വിശേഷിപ്പിച്ചത്. 

നിരോധിച്ച ആപ്പുകൾ ഇവയാണ്

അലിഎക്സ്പ്രസ് - സ്മാർട്ടർ ഷോപ്പിങ്, ബെറ്റർ ലിവിങ്

അലിസപ്ലയേഴ്‌സ് മൊബൈൽ ആപ്

അലിബാബ വർക്ക്ബെഞ്ച്

അലിപെയ് കാഷ്യർ

ഫ്രീ ഡേറ്റിങ് ആപ് – സിംഗോൾ, സ്റ്റാർഡ് യുവർ ഡേറ്റ്!

അഡോർ ആപ്

ട്രൂലിചൈനീസ് – ചൈനീസ് ഡേറ്റിങ് ആപ്

ട്രൂലിഏഷ്യൻ – ഏഷ്യൻ ഡേറ്റിങ് ആപ്

ചൈനലവ്: ഡേറ്റിങ് ആപ് ഫോർ ചൈനീസ് സിങ്കിൾസ്

ഡേറ്റ്മൈഏജ് – ചാറ്റ്, മീറ്റ്, ഡേറ്റ് മെച്വർ സിങ്കിൾസ് ഓൺലൈന്‍

ഏഷ്യൻ‌ഡേറ്റ്: ഫൈൻഡ് ഏഷ്യൻ സിങ്കിൾസ്

ഫ്ലർറ്റ്‌വാഷ്: ചാറ്റ് വിത്ത് സിങ്കിൾസ്

ഗായിസ് ഓൺലി ഡേറ്റിങ്: ഗേ ചാറ്റ്

ട്യൂബിറ്റ്: ലൈവ് സ്ട്രീമ്സ്

വി വർക് ചൈന

റെല - ലെസ്ബിയൻ സോഷ്യൽ നെറ്റ്‌വർക്ക്

കാഷ്യർ വാലറ്റ്

മാംഗോ ടിവി

എം‌ജി ‌ടി‌വി-ഹുനാൻ ‌ടിവി ഒഫിഷ്യൽ ടിവി ആപ്

വി ടിവി – ടിവി വെർഷൻ

വി ടിവി – സി ഡ്രാമ, കെ ഡ്രാമ ആൻഡ് മോർ

വി ടിവി ലൈറ്റ്

ലക്കി ലൈവ് – ലൈവ് വിഡിയോ സ്ട്രീമിങ് ആപ്

ടൊബാവോ ലൈവ്

ഡിങ്‌ടോക്ക്

ലാലാമോവ് ഇന്ത്യ - ഡെലിവറി ആപ്

ഡ്രൈവ് വിത്ത് ലാലാമോവ് ഇന്ത്യ

സ്നാക്ക് വിഡിയോ

കാംകാർഡ് - ബിസിനസ് കാർഡ് റീഡർ

കാംകാർഡ് - ബിസിആർ (വെസ്റ്റേൺ)

ഐഡന്റിറ്റി വി

ഐസോലാന്റ് 2: ആഷസ് ഓഫ് ടൈം

ബോക്സ്റ്റാർ (ഏർലി ആക്സസ്)

ഹീറോസ് ഇവോൾവ്ഡ്

ഹാപ്പി ഫിഷ്

ജെല്ലിപോപ് മാച്ച് – ഡെക്കറേറ്റ് യുവർ ‍ഡ്രീം ഐസ്‌ലാൻഡ്!

മഞ്ച്കിൻ മാച്ച്: മാജിക് ഹോം ബിൽഡിങ്

കോൺക്വിസ്റ്റ ഓൺലൈൻ II

സോൾ – ഫോളോ ദ് സോൾ ടു ഫൈൻഡ് യു

ചൈനീസ് സോഷ്യൽ - ഫ്രീ ഓൺലൈൻ ഡേറ്റിങ് വിഡിയോ ആപ് ആൻഡ് ചാറ്റ്

ഡേറ്റ് ഇൻ ഏഷ്യ – ഡേറ്റിങ് ആൻഡ് ചാറ്റ് ഫോർ ഏഷ്യൻ സിങ്കിൾസ്

വിഡേറ്റ് – ഡേറ്റിങ് ആപ്

ഫസ്റ്റ് ലവ് ലൈവ് – സൂപ്പർ ഹോട്ട് ലൈവ് ബ്യൂട്ടീസ് ലൈവ് ഓൺലൈൻ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.