ചെന്നൈ: ഗർഭിണിക്ക് രക്തം നൽകി സഹായിച്ച 23കാരനായ പൊലീസ് കോൺസ്റ്റബിളിന് സമൂഹ മാ ധ്യമങ്ങളിൽ അഭിനന്ദനപ്രവാഹം. തിരുച്ചി മണപാറ സ്റ്റേഷനിലെ കോൺസ്റ്റബിൾ തിരുച ്ചി വളനാട് സ്വദേശി എസ്.സയ്യിദ് അബു താഹിർ ആണ് സഹായഹസ്തം നീട്ടിയത്. മണപാറ കാമരാ ജ് പ്രതിമ ജങ്ഷനിലാണ് സംഭവം. ഭാര്യ സുലോചനയെ പ്രസവത്തിന് ഗവ.ആശുപത്രിയിൽ കൊണ്ടുവന്നതായിരുന്നു ഏഴുമലൈയും ബന്ധുവും. സീസേറിയൻ വേണ്ടിവരുമെന്നും ‘ഒ പോസിറ്റിവ്’ രക്തം ആവശ്യമാണെന്നും േഡാക്ടർമാർ അറിയിച്ചു.
രക്തബാങ്ക് അടച്ചിരിക്കുകയായിരുന്നു. രക്തം കിട്ടിയാലുടൻ ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതേത്തുടർന്ന് ഗ്രാമത്തിലേക്ക് മടങ്ങാൻ ടാക്സി അന്വേഷിച്ചാണ് മൂന്നുപേരും കാമരാജ് പ്രതിമ ജങ്ഷനിലെത്തിയത്. മൂന്നുപേരും നടന്നുപോകവെ ഡ്യൂട്ടിയിലുണ്ടായിരുന്ന അബു താഹിർ ലോക്ഡൗൺ നിയന്ത്രണങ്ങൾ ശ്രദ്ധയിൽപെടുത്തി. ഏഴുമലൈ രക്തത്തിെൻറ കാര്യം പറഞ്ഞപ്പോൾ, തെൻറ രക്തം ഒ പോസിറ്റീവാണെന്നും നൽകാമെന്നും അബു താഹിർ ദമ്പതികളെ അറിയിച്ചു. ഉടൻ ആശുപത്രിയിലെത്തി രക്തം നൽകുകയും ചെയ്തു. പിറന്ന പെൺകുഞ്ഞിനെയും കണ്ടാണ് അബു താഹിർ മടങ്ങിയത്.
പൊലീസുകാരെക്കുറിച്ചുള്ള ധാരണ തിരുത്തിയ സംഭവമാണിതെന്നും മനുഷ്യത്വം നിറഞ്ഞ പൊലീസുകാരൻ ദൈവദൂതനെ പോലെയാണ് പ്രത്യക്ഷപ്പെട്ടതെന്നും ഏഴുമലൈ പറയുന്നു. മണപാറയിൽനിന്ന് ഏഴ് കിലോമീറ്റർ അകലെ ഉൾഗ്രാമത്തിലാണ് ഏഴുമലൈയും കുടുംബവും താമസിക്കുന്നത്. തിരുച്ചി ജില്ല റൂറൽ പൊലീസ് സൂപ്രണ്ട് സിയാവുൾഹഖ് ചേംബറിൽ വിളിപ്പിച്ച് 1000 രൂപ പാരിതോഷികം നൽകി. ഇൗ തുകയും അബു താഹിർ ദമ്പതികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.