സ്വർണവിലയിൽ വീണ്ടും വർധന

കൊച്ചി: സംസ്ഥാനത്ത്​ സ്വർണവില വീണ്ടും വർധിച്ചു. പവന്​ 280 രൂപയാണ്​ വർധിച്ചത്​. ഒരു പവൻ സ്വർണത്തിന്‍റെ വില 33,720 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 4215 രൂപയായും ഉയർന്നു.

കഴിഞ്ഞ ദിവസവും സ്വർണവില ഉയർന്നിരുന്നു. 220 രൂപയാണ്​ കഴിഞ്ഞ ദിവസം വർധിച്ചത്​. എം.സി.എക്​സ്​ ഉൾപ്പടെയുള്ള എക്​സ്​ചേഞ്ചുകളിൽ ഗോൾഡിന്‍റെ ഫ്യൂച്ചർ വിലകളും ഉയരുകയാണ്​. ആഗോളവിപണിയിൽ സ്വർണത്തിന്‍റെ വില ഔൺസിന്​ 1731.49 ഡോളറായാണ്​ ഉയർന്നതും.

കോവിഡും തുടർന്നുണ്ടായ ലോക്​ഡൗണും സ്വർണത്തെ സുരക്ഷിത നിക്ഷേപമാക്കിയിരുന്നു. തുടർന്ന്​ സ്വർണവില റെക്കോർഡുകൾ ഭേദിച്ച്​ മുന്നേറിയിരുന്നു. എന്നാൽ, കോവിഡിൽ നിന്ന്​ ലോകരാജ്യങ്ങൾ പുറത്ത്​ കടക്കുന്നതും യു.എസ്​ ട്രഷറി ആദായം ഉയർന്നതും ഡോളർ കരുത്താർജിച്ചതും സ്വർണത്തിന്​ തിരിച്ചടിയായി. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ യു.എസിലെ ​ട്രഷറി ആദായത്തിൽ നേരിയ ഇടിവ്​ രേഖപ്പെടുത്തിയിരുന്നു.

Tags:    
News Summary - Gold Price rise in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT