കൊച്ചി: സംസ്ഥാനത്ത് സ്വർണവില ലക്ഷത്തിനടുത്ത്. റെക്കോഡ് നിരക്ക് മറികടന്നില്ലെങ്കിലും ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവിലയിൽ വർധനയുണ്ടായി. നിലവിൽ 99,000 രൂപക്ക് മുകളിലാണ് സ്വർണം. ഗ്രാമിന് 100 രൂപയുടെ വർധനയാണ് ഇന്നു രേഖപ്പെടുത്തിയത്. 12,400 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്. പവന്റെ വിലയിൽ 800 രൂപയുടെ വർധനയുണ്ടായി. 99,200 രൂപയായാണ് പവന്റെ വില വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 85 രൂപയുടെ വർധനയാണ് ഉണ്ടായത്. 10260 രൂപയായാണ് സ്വർണവില ഉയർന്നത്.
അതേസമയം, ആഗോളവിപണിയിൽ സ്വർണം റെക്കോഡ് നിരക്കിലാണ് വ്യാപാരം നടത്തുന്നത്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,383 ഡോളറായി ഉയർന്നു. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ കുറച്ചത് മൂലം ആളുകൾ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നത് വില ഉയരുന്നതിന് ഇടയാക്കുന്നുണ്ട്. ഇതിനൊപ്പം ഡോളർ ഇൻഡക്സിൽ ഉണ്ടാവുന്ന ഇടിവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
അതേസമയം വെള്ളിയുടെ വിലയും ഉയരുകയാണ്. 138 ശതമാനം വർധനയാണ് ഇതുവരെ വെള്ളിക്ക് രേഖപ്പെടുത്തിയത്. അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ നേട്ടം രേഖപ്പെടുത്തി. മൂല്യത്തിൽ 22 പൈസയുടെ നേട്ടമാണ് ഉണ്ടായത്. 88.45 ആയാണ് മൂല്യം ഉയർന്നത്. രൂപയുടെ മൂല്യത്തിലുണ്ടാവുന്ന ചാഞ്ചാട്ടങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.