Posted On
date_range Updated On
date_range വീട് കുത്തിത്തുറന്ന് അഞ്ച് പവനും 1.67 ലക്ഷം രൂപയും കവർന്നു
കുഴിത്തുറ (കന്യാകുമാരി): വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അഞ്ച് പവൻ ആഭരണവും 1.67 ലക്ഷം രൂപയും കവർന്നു. പളുകൽ രാമവർമ്മൻചിറ പുല്ലൻതേരിയിൽ പെയിൻ്ററായ തങ്കരാജിന്‍റെ (56) വീട്ടിലാണ് കവർച്ച നടന്നത്.
ഇളയ മകളുടെ വീട് പാലുകാച്ചുമായി ബന്ധപ്പെട്ട് അവിടേക്ക് പോയ തങ്കരാജും കുടുംബവും വെള്ളിയാഴ്ച മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. ഉടനെ വിവരം പളുകൽ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് അവർ എത്തി പരിശോധന നടത്തി. തങ്കരാജിനെ അടുത്തറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.