ഭീമൻ തിമിംഗല സ്രാവ് കരക്കടിഞ്ഞു

ചെന്നൈ: തമിഴ്നാട് രാമനാഥപുരം ജില്ലയിലെ വാലിനോക്കം ബീച്ചിൽ തിമിംഗല സ്രാവ്​ ചത്ത നിലയിൽ കരക്കടിഞ്ഞു. വനം അധികൃതർ ഇൻക്വസ്​റ്റ്​ നടത്തിയതിന​ുശേഷം പോസ്​റ്റുമോർട്ടം ചെയ്​ത്​ കുഴിച്ചിട്ടു.

അപൂർവമായി കാണപ്പെടുന്ന 20 അടി നീളവും എട്ടടി അകലവുമുള്ള ഏഴ്​ ടണ്ണോളം ഭാരവുമുള്ള തിമിംഗലത്തെ കാണാൻ വൻ ജനക്കൂട്ടമാണെത്തിയത്​. ഒരു മാസം മുൻപ്​ ചത്തതാവാമെന്നാണ്​ അധികൃതർ പറയുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.