Posted On
date_range Updated On
date_range കശ്മീരിെൻറ സംസ്ഥാനപദവി; കേന്ദ്രം നിരസിക്കില്ലെന്ന ആത്മവിശ്വാസത്തിൽ – ആസാദ്
ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് മുമ്പ് ജമ്മു- കശ്മീരിെൻറ സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം കേന്ദ്രം നിരസിക്കില്ലെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാഴാഴ്ച ഇക്കാര്യത്തിൽ കൂടിക്കാഴ്ച നടത്തിയ 14 അംഗ സംഘത്തിെൻറ ഭാഗമായ ആസാദ്, സംഭാഷണ പ്രക്രിയ ഒരു തുടക്കം മാത്രമാണെന്നും ഇപ്പോൾ വിശ്വാസം വളർത്തിയെടുക്കേണ്ടത് കേന്ദ്രമാണെന്നും ഒരഭിമുഖത്തിൽ പറഞ്ഞു. കേന്ദ്രഭരണ പ്രദേശം എന്ന പദവി ആർക്കും സ്വീകാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.