വോട്ട്​​ പിടിച്ചാൽ ദുബായ്​ ട്രിപ്; വാഗ്​ദാനവുമായി കോൺഗ്രസ്​ എം.എൽ.എ​

ലുധിയാന: അടുത്ത പാര്‍ലമ​​​െൻറ്​ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എം.പിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വോട്ട് പിടിക്കുന്ന വാര്‍ഡ് കൗണ്‍സിലര്‍ക്ക് സൗജന്യ ദുബായ് യാത്രയും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസവും. വോട്ടിന്​ മെഗാ ഒാഫർ ​നൽകുന്നത്​​ പഞ്ചാബിലെ കോൺഗ്രസ്​ എം.എൽ.എ സഞ്ജയ് തല്‍വാറാണ്​.​ 

2019 ലോക്‍സഭ തെരഞ്ഞെടുപ്പില്‍ എം.പി രണ്‍വീത് സിംഗ് ബിട്ടുവിന് ഏറ്റവും കൂടുതല്‍ വോട്ട് പിടിച്ചു കൊടുക്കുന്ന വാര്‍ഡ് കൗണ്‍സിലർക്കാണ്​ എം.എൽ.എയുടെ ദുബായ്​ ട്രിപ്പ്​ വാഗ്ദാനം​. മൂന്ന് രാത്രിയും നാല് പകലുമാണ് യാത്ര. കുടുംബത്തെയും കൂട്ടാം. ത​​​​െൻറ മണ്ഡലമായ ലുധിയാന ഈസ്റ്റിലെ വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കൗണ്‍സിലര്‍മാര്‍ക്ക്​ മാത്രമാണ് ഈ ഓഫർ. 

ത​​​​െൻറ പ്രഖ്യാപനത്തില്‍ യാതൊരു നിയമവിരുദ്ധതയോ തെരഞ്ഞെടുപ്പ് ചട്ടലംഘനമോ ഇല്ലെന്നാണ്​ സഞ്ജയ് തല്‍വാറി​​​​െൻറ വാദം. വിജയിയുടെ യാത്രക്ക്​ ചെലവഴിക്കുന്ന പണം, സര്‍ക്കാര്‍ ഫണ്ടോ, പാര്‍ട്ടി ഫണ്ടോ അല്ല. ഇത് ഞാന്‍ അധ്വാനിച്ചു നേടിയ പണമാണെന്നും എം.എല്‍.എ പറയുന്നു. 

എം.എല്‍.എ മുമ്പ് മറ്റൊരു പ്രഖ്യാപം നടത്തിയിരുന്നു. അതിലെ വിജയിയായ കൗണ്‍സിലര്‍ ഹര്‍ജിന്തര്‍ പാല്‍ ലല്ലിക്ക്​ സമ്മാനത്തുകയായ 11 ലക്ഷത്തി​​​​െൻറ ചെക്ക് കൈമാറുന്ന ചടങ്ങായിരുന്നു വേദി. ലുധിയാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും വോട്ട് നേടിയ വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ആണ് ഹര്‍ജിന്തര്‍.

Tags:    
News Summary - Get highest votes win Dubai trip offer by Congress MLA-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.