ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിെൻറ മരണത്തിലേക്ക് നയിച്ചത് ക്ലോസ് റേഞ്ചിൽനിന്ന് ശരീരത്തിെൻറ പിന്നിൽനിന്നേറ്റ വെടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹൃദയവും ശ്വാസകോശവും തുളച്ച് പുറത്തുകടന്ന മൂന്നാമത്തെ വെടിയുണ്ടയേറ്റ് നിമിഷങ്ങൾക്കുള്ളിൽ ഗൗരിയുടെ ജീവൻ നഷ്ടപ്പെട്ടിരിക്കാമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
സെപ്റ്റംബർ അഞ്ചിന് രാത്രി എേട്ടാടെയാണ് ഗൗരി ലേങ്കഷ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വീട്ടുമുറ്റത്ത് ആക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. വെടിയുണ്ട ശരീരത്തിലേറ്റതിെൻറയും ശരീരത്തിൽനിന്ന് പുറത്തുകടന്നതിെൻറയും ആറ് മുറിവുകളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. മുന്നിൽനിന്നേറ്റ രണ്ട് വെടിയും അടിവയറ്റിലാണ് കൊണ്ടത്. ഇതോടെ ആക്രമികളിൽനിന്ന് പിന്തിരിഞ്ഞ് ഒാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗൗരിക്കുനേരെ വീണ്ടും വെടിയുതിർക്കുകയായിരുന്നുവെന്ന് കരുതുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ ഉദ്ധരിച്ച് പ്രത്യേക അന്വേഷണ സംഘം ഉദ്യോഗസ്ഥൻ പറഞ്ഞു. ശരീരത്തിൽ പതിച്ച മൂന്നാമത്തെ വെടിയുണ്ട ശ്വാസകോശത്തിെൻറയും ഹൃദയത്തിെൻറയും ഇടതുഭാഗം തുളച്ചാണ് കടന്നുപോയത്. പരിക്കിെൻറ സ്വഭാവം പരിഗണിച്ചാൽ, മൂന്നാമത്തെ വെടിയേറ്റ് 30 മുതൽ 60 സെക്കൻറിനുള്ളിൽ ഗൗരിയുടെ മരണം നടന്നിരിക്കാമെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
സംഭവദിവസം വീട്ടുപരിസരം അരിച്ചുപെറുക്കിയ പൊലീസ് വീട്ടുപരിസരത്തുനിന്ന് തിര വഹിക്കുന്ന കൂടും ഏതാനും തിരയവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. കൽബുർഗിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച 7.56 എം.എം. നാടൻ പിസ്റ്റൾതന്നെയാണ് ഗൗരിയെ കൊല്ലാനും ഉപയോഗിച്ചതെന്നാണ് തിരക്കൂട് പരിശോധിച്ച ഫോറൻസിക് വിഭാഗത്തിെൻറ പ്രാഥമിക നിഗമനം. കൊലനടന്ന ദിവസം വിവിധ സമയങ്ങളിലായി ഒരു യുവാവ് ഗൗരിയുടെ വീടും പരിസരവും സന്ദർശിച്ചുമടങ്ങിയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയതായി അറിയുന്നു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കൽബുർഗി കൊലക്കേസ് അന്വേഷിക്കുന്ന ഉത്തര കർണാടകയിലെ പൊലീസ് സംഘവും മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാനങ്ങളിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.