Posted On
date_range Updated On
date_range തടവുകാരന് കൊടുത്തയച്ച കോഴിക്കാലുകൾ പരിശോധിച്ച അധികൃതർ ഞെട്ടി; പിടികൂടിയത് 18 പൊതി കഞ്ചാവ്
ബംഗളൂരു: പൊരിച്ച ചിക്കൻ കാലിനുള്ളിൽ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കർണാടകയിലെ വിജയപുര ജില്ല ജയിലിനുള്ളിലാണ് സംഭവം. പ്രജ്വാൾ ലക്ഷ്മൺ എന്നയാളാണ് അറസ്റ്റിലായത്.
ജയിൽ ശിക്ഷയനുഭവിക്കുന്ന ഷാരൂഖ് ഖാനെ കാണാനെത്തിയതായിരുന്നു പ്രജ്വാൾ ലക്ഷ്മൺ. തടവുകാരന് നൽകാൻ വേണ്ടി പൊരിച്ച കോഴിക്കാലുകളും ഇയാൾ കൊണ്ടുവന്നിരുന്നു.
ജയിലധികൃതർ കോഴിക്കാലുകൾ പരിശോധിച്ചപ്പോഴാണ് ഇറച്ചിക്കുള്ളിൽ ചെറിയ പൊതിയിലാക്കി തുന്നിച്ചേർത്ത നിലയിൽ കഞ്ചാവ് പാക്കറ്റുകൾ കണ്ടെത്തിയത്. 18 പൊതികളാണ് ഇത്തരത്തിൽ ലഭിച്ചത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.