പെൺവേഷമണിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച​ ഗുണ്ടാനേതാവിനെ പൊലീസ്​ പിന്തുടർന്ന്​ പിടികൂടി​

മുംബൈ: കുറ്റകൃത്യങ്ങൾ ചെയ്​ത്​ വേഷം മാറി രക്ഷപ്പെടുന്നത്​ കുറ്റവാളികളുടെ അടവാണ്​. കുറ്റകൃത്യത്തിന്​ ശേഷം പെൺ വേഷത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടാനേതാവിനെ മൂന്ന്​ കിലോമീറ്റർ പിന്തുടർന്ന ശേഷം പൊലീസ്​ വലയിലാക്കി. മണികണ്​ഠൻ എന്ന ശംഭു കുട്ടനാണ്​ നവി മുംബൈയിൽ അറസ്റ്റിലായത്​. മുംബൈയിൽ ഇയാൾക്കെതിരെ 23 ഓളം കേസുകൾ നിലവിലുണ്ട്​.

മോഷണക്കേസ്​ രജിസ്റ്റർ ചെയ്​തതിന്​ പിന്നാലെ ഏപ്രിൽ എട്ട്​ മുതൽ പൊലീസ്​ ഇയാൾക്ക്​ പിറകെയായിരുന്നു. 15 ദിവസം കൂടു​േമ്പാൾ മൊ​ൈബൽ നമ്പർ മാറ്റുന്നതിനാൽ പൊലീസുകാർക്ക്​ പ്രതിയെ കണ്ടെത്തൽ ദുഷ്​കരമായി. ഇതിനിടെ മണികണ്​ഠൻ വാഷിയിലു​ണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്​ഥാനത്തിൽ പൊലീസ്​ തെരച്ചിൽ നടത്താൻ പദ്ധതിയിട്ടു. വിവരമറിഞ്ഞ മണികണ്​ഠൻ പൊലീസ്​ സ്​ഥലത്തെത്തുന്നതിന്​​ മു​േമ്പ സ്​ഥലം കാലിയാക്കി.

പൊലീസിന്‍റെ കണ്ണുവെട്ടിക്കാനായി പെൺവേഷമണിഞ്ഞ മണികണ്​ഠൻ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന്​ രക്ഷപെട്ടു. എന്നാൽ മൂന്ന്​ കിലോമീറ്റർ ദൂരം പിന്തുടർന്ന ശേഷം പൊലീസ്​ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

'കുറ്റകൃത്യം ചെയ്​ത ശേഷം രക്ഷപ്പെടുന്ന ​മണികണ്​ഠൻ പെൺവേഷത്തിലോ അല്ലെങ്കിൽ ഭിക്ഷക്കാരന്‍റെ വേഷത്തിലോ സംഭവ സ്​ഥലത്തെും. കൂട്ടാളിയുമായി ബന്ധപ്പെടാനും പൊലീസിനെ നിരീക്ഷിക്കാനുമാണ്​ ഇങ്ങനെ ചെയ്യുന്നത്​'- എസ്​.ഐ ദത്തറേ മാൽവിക്കർ പറഞ്ഞു.

കൊലപാതകശ്രമം, തട്ടിക്കൊണ്ട്​ പോകൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളിൽ ഇയാൾക്കെതിരെ മുംബൈയിൽ നിരവധി കേസുകളുണ്ട്​.

Tags:    
News Summary - gangster disguises himself as woman to go unnoticed after crime caught by police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.