Representational Image

കോവിഡ്​ ബാധിച്ച് മരിച്ച പ്രതിശ്രുത വരന്​ വിവാഹദിവസം സംസ്​കാരം

ബംഗളൂരു: കോവിഡ്​ മഹാമാരിയുടെ വേദനിപ്പിക്കുന്ന ഓർമയായി പ്രൃഥ്വിരാജ്​ എന്ന യുവാവി​െൻറ ജീവിതം. 32 കാരനായ പ്രൃഥ്വിരാജിന്‍റെ ജീവൻ കോവിഡ്​ കവർന്നതോടെ മുൻനിശ്ചയിച്ച വിവാഹ ദിവസം സംസ്​കാരം നടത്തേണ്ടി വരികയായിരുന്നു.

ചിക്കമകളൂരു കൊപ്പയിലെ ദേവരകുടിഗെ വില്ലേജ്​ സ്വദേശിയായ കെ. പ്രൃഥ്വിരാജ്​ 10 ദിവസം മുമ്പാണ്​ ബംഗളൂരുവിൽനിന്ന്​ മടങ്ങിയെത്തിയത്​. വ്യാഴാഴ്​ചയായിരുന്നു യുവാവി​െൻറ വിവാഹം നിശ്​ചയിച്ചിരുന്നത്​.

എന്നാൽ, കോവിഡ്​ ബാധിതനായി ആരോഗ്യ സ്​ഥിതി വഷളായ യുവാവിനെ മക്​ഗൻ ജില്ല ആശുപത്രിയിൽ പ്രവേശിപ്പി​െച്ചങ്കിലും ചികിത്സ ഫലം കണ്ടില്ല. ബുധനാഴ്​ച ഇയാൾ മരിച്ചു.

പ്രതിശ്രുത വര​െൻറ അപ്രതീക്ഷിത മരണം ​ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചു. ഒടുവിൽ വിവാഹം നിശ്​ചയിച്ച വ്യാഴാഴ്​ച തന്നെ കോവിഡ്​ മാനദണ്​ഡങ്ങൾ പ്രകാരം യുവാവിനെ സംസ്​കരിക്കുകയായിരുന്നു.

Tags:    
News Summary - Funeral on wedding day for the fiance who died of covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.