Posted On
date_range Updated On
date_range കർണാടകയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ടിവരും -യെദിയൂരപ്പ
ബംഗളൂരു: കോവിഡ് രൂക്ഷമാകുന്നതിനാൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന സൂചന നൽകി കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ. ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമ്പൂർണ്ണ ലോക്ക്ഡൗൺ വിഷയത്തിൽ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കും. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യെദിയൂരപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ലോക്ക്ഡൗൺ അനിവാര്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,058 കോവിഡ് കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. കേസുകൾ വർധിക്കുന്നതിൽ മഹാരാഷ്ട്രക്ക് തൊട്ടുപിന്നിലാണ് കർണാടകയുടെ സ്ഥാനം. ബുധനാഴ്ച മാത്രം 50,000 കൊവിഡ് ബാധിതരാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.