Posted On
date_range Updated On
date_range റോഹിങ്ക്യകളെ നാടുകടത്താൻ പുതിയ ഹരജി
ന്യൂഡൽഹി: രാജ്യത്തുള്ള 40,000ത്തോളം റോഹിങ്ക്യകളെ നാടുകടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ അനുകൂലിച്ച് സുപ്രീംകോടതിയിൽ പുതിയ ഹരജി. ബി.ജെ.പി നേതാവായ അഡ്വ. അശ്വിനി കുമാറാണ് ഹരജി നൽകിയത്. ഇത് നാടുകടത്തലിനെതിരെ നേരേത്ത രണ്ട് റോഹിങ്ക്യകൾ സമർപ്പിച്ച ഹരജികൾക്കൊപ്പം പരിഗണിച്ചേക്കും. അതേസമയം, ആർ.എസ്.എസ് മുൻ താത്ത്വികാചാര്യനും രാഷ്ട്രീയ സ്വാഭിമാൻ ആന്ദോളൻ നേതാവുമായ കെ.എൻ. ഗോവിന്ദാചാര്യയും റോഹിങ്ക്യകളെ പുറത്താക്കാൻ ആവശ്യപ്പെട്ട് കോടതിയിലെത്തിയിട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.