Posted On
date_range Updated On
date_range കുടുംബത്തിലെ നാലുപേർ കക്കൂസ് ടാങ്കിൽ ശ്വാസംമുട്ടി മരിച്ചു
മുസാഫർപുർ: ബിഹാറിൽ കക്കൂസ് ടാങ്കിൽ വീണയാളും രക്ഷിക്കാനിറങ്ങിയ കുടുംബത്തിലെ മൂന്ന ുപേരും വിഷവാതകം ശ്വസിച്ച് മരിച്ചു. മധുബൻ കാൻഡി ഗ്രാമത്തിലെ മിനാപുർ ഭാഗത്തെ വീട്ടിലാണ് ദുരന്തം. പുതുതായി നിർമിച്ച കക്കൂസ് ടാങ്കിെൻറ മൂടി തുറക്കവെ അബദ്ധത്തിൽ വീണ മധുസൂദനൻ സാഹ്നി, രക്ഷിക്കാനിറങ്ങിയ കുടുംബത്തിലെ മറ്റംഗങ്ങളായ കൗശൽ കുമാർ, ധർമേന്ദ്ര സാഹ്നി, വീർ കുമാർ സാഹ്നി എന്നിവരാണ് മരിച്ചത്.
മരിച്ചവർ 30നും 35നും ഇടയിൽ പ്രായമുള്ളവരാണ്. മരിച്ചവരുടെ ബന്ധുക്കൾക്ക് നാലു ലക്ഷം രൂപ വീതം സഹായം നൽകുമെന്ന് മിനാപുർ സർക്കിൾ ഓഫിസർ ജ്ഞാൻ പ്രസാദ് ശ്രീവാസ്തവ അറിയിച്ചു.
മരിച്ചവർ 30നും 35നും ഇടയിൽ പ്രായമുള്ളവരാണ്. മരിച്ചവരുടെ ബന്ധുക്കൾക്ക് നാലു ലക്ഷം രൂപ വീതം സഹായം നൽകുമെന്ന് മിനാപുർ സർക്കിൾ ഓഫിസർ ജ്ഞാൻ പ്രസാദ് ശ്രീവാസ്തവ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.