ഓടി​ക്കൊണ്ടിരുന്ന ട്രെയിനിന്​ തീപിടിച്ചു; നാല്​ ബോഗികൾ കത്തി നശിച്ചു

മൊറീന (മധ്യപ്രദേശ്​): ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്​ തീപിടിച്ച്​ നാല്​ ബോഗികൾ കത്തി നശിച്ചു. ദുർഗ്-ഉധംപൂർ എക്‌സ്പ്രസിനാണ്​ തീപിടിച്ചത്​്​. ആളപായം ഇല്ലെന്നാണ്​ റിപ്പോർട്ട്​. രാജസ്ഥാനിലെ ധൗൽപൂരിനും മധ്യപ്രദേശിലെ മൊറീനയ്ക്കും ഇടയിൽ ഇന്ന്​ വൈകട്ട് നാലോടെയാണ് സംഭവം.

ജമ്മു താവി -ദുർഗ് എക്സ്പ്രസ് (ദുർഗ്-ഉധംപൂർ എക്‌സ്പ്രസ്​ -20848) ഹേതാംപൂർ റെയിൽവേ സ്റ്റേഷൻ വിട്ട്​ ഝാൻസിയിലേക്ക് പോകുന്നതിനിടെയാണ്​ സംഭവം. രണ്ട് കോച്ചുകളിലാണ്​ ആദ്യം തീ കണ്ടത്​. അതിവേഗം മറ്റുബോഗികളിലും പടർന്ന് പിടിക്കുകയായിരുന്നു.

രണ്ട് ബോഗികൾ പൂർണമായി കത്തിനശിച്ചതായും മറ്റുരണ്ടെണ്ണം ഭാഗികമായി കത്തിയതായും ദൃക്​സാക്ഷികൾ പറഞ്ഞു. തീ കണ്ടയുടൻ ട്രെയിൻ നിർത്തി എല്ലാ യാത്രക്കാരെയും ഇറക്കിവിട്ടത്​ വൻ ദുരന്തം ഒഴിവാക്കി. എയർകണ്ടീഷൻ ചെയ്ത കോച്ചുകളിലാണ്​ തീപിടിത്തമുണ്ടായത്​. മൊറീനയിൽ നിന്നും ധോൽപൂരിൽ നിന്നും നിരവധി ഫയർ എൻജിനുകൾ എത്തിയാണ്​ തീയണക്കാൻ നേതൃത്വം നൽകിയത്​.

Tags:    
News Summary - Four AC Coaches of Jammu Tawi Durg Express Catch Fire in MP; No Casualties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.