നാടകീയതക്കൊടുവിൽ വിട്ടുനിന്ന എം.എൽ.എമാരെ ഹോട്ടൽ മുറിയിൽ കണ്ടെത്തി

ബംഗളൂരു: സഭയിൽ നിന്ന് വിട്ടുനിന്ന രണ്ട് കോൺഗ്രസ് എം.എൽ.എമാർ ബംഗളുരുവിലെ ഹോട്ടൽ മുറിയിൽ ഉണ്ടെന്ന് കണ്ടെത്തി. പ്രതാപ് ഗൗഡ പാട്ടീൽ, ആനന്ദ് സിങ്  എന്നീ എം.എൽ.എമാരെയാണ് ബംഗളൂരുവിലെ ഗോൾഡ് ഫിഞ്ച് എന്ന ആഡംബര ഹോട്ടലിലെ മുറിയിൽ കണ്ടെത്തിയത്. 

കോൺഗ്രസ് നേതാക്കളായ രേവണ്ണ, ഡി.കെ ശിവകുമാർ എന്നിവർ ഹോട്ടൽ മുറിയിലെത്തി എം.എൽ.എമാരെ അനനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. എം.എൽ.എമാർക്ക് വിപ്പ് നൽകുകയാണ് നേതാക്കളുടെ ലക്ഷ്യം. ഇവർ ആദ്യം മുറി തുറക്കാൻ തയാറായില്ലെങ്കിലും പിന്നീട് രണ്ടുപേരും നേതാക്കളോടൊപ്പം പോകാൻ വിധാൻ സൗധയിലേക്ക് തിരിച്ചു. ​

Tags:    
News Summary - Found Congress MLAs at Banglore Resort-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.