മുൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാന്‍റെ വസതിയിൽ ചാരപ്പണി ചെയ്യാൻ ശ്രമിച്ച ജീവനക്കാരൻ പിടിയിൽ

ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന്‍റെ വസതിയിൽ ചാരപ്പണി ചെയ്യാൻ ശ്രമിക്കവെ ജീവനക്കാരൻ പിടിയിലായി. ഇംറാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ സംഭവവികാസം. ഇംറാൻ ഖാന്‍റെ മുറിയിൽ ചാര ഉപകരണം സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ജീവനക്കാരൻ പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ.

മറ്റൊരു ജീവനക്കാരൻ ഉപകരണം സ്ഥാപിച്ച വിവരം സുരക്ഷാ സംഘത്തെ അറിയിച്ചതോടെ ചാരപ്രവർത്തനം പരാജയപ്പെട്ടു. തുടർന്ന് ബാനി ഗാല സുരക്ഷ സംഘം ജീവനക്കാരനെ പിടികൂടുകയും പൊലീസിന് കൈമാറുകയുമായിരുന്നു. നേരത്തെ ഇംറാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടക്കുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് ബാനി ഗാല മേഖലയിൽ സുരക്ഷ ശക്തമാക്കിയിരുന്നു.

ഇംറാൻ ഖാന്‍റെ ജീവന് ഭീഷണിയുള്ളതായി നേരത്തെ പി.ടി.ഐ അംഗങ്ങൾ ആരോപിച്ചിരുന്നു. ഈ പ്രവൃത്തിയെ നിന്ദ്യവും ദൗർഭാഗ്യകരവുമെന്നാണ് പി.ടി.ഐ നേതാവ് ശഹ്ബാസ് ഗിൽ വിശേഷിപ്പിച്ചത്.

Tags:    
News Summary - Former Pak PM Imran Khan's staff caught trying to spy on him amid assassination rumour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.