മുൻ മന്ത്രി ബി.സി. പാട്ടീലിന്‍റെ മരുമകൻ മരിച്ച നിലയിൽ

ബംഗളൂരു: മുൻ മന്ത്രി ബി.സി. പാട്ടീലിന്റെ മരുമകൻ കെ.ജി. പ്രതാപ് കുമാർ (42) വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. വ്യക്തിപരമായ കാരണങ്ങളാലാണ് ആത്മഹത്യയെന്നാണ് സൂചന.

ദാവൻഗരെ ജില്ലയിലെ ഹൊന്നാളി താലൂക്കിൽ അരകെരെക്കടുത്തുള്ള വനത്തിന് സമീപം താൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂത്ത മരുമകൻ പ്രതാപ് കുമാർ പാട്ടീലിന് മകനെപ്പോലെയായിരുന്നു.

ആൺമക്കൾ ഇല്ലാത്തതിനാൽ സഹോദരി പുത്രനായ പ്രതാപന് മൂത്ത മകൾ സൗമ്യ പാട്ടീലിനെ വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. ഹൊന്നാളി പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

Tags:    
News Summary - Former minister B.C. Patil's son-in-law is dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.