Posted On
date_range Updated On
date_range ജാർഖണ്ഡ് മുൻ എം.എൽ.എ മരിച്ച നിലയിൽ
ജാർഖണ്ഡ് മുൻ എം.എൽ.എ കമൽ കിഷോർ ഭഗത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന്‍റെ വീട്ടിൽ തന്നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് സമീപത്തുള്ള റൂമിന്‍റെ വാതിൽ തകർന്ന നിലയിലാണുള്ളത്.
കിഷോറിന്‍റെ ഭാര്യ ബോധംകെട്ട നിലയിൽ റൂമിലുണ്ടായിരുന്നു. ഇവരെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 55 കാരനായ കമൽ കിഷോർ 2009 ലായിരുന്നു എം.എൽ.എയായത്. ആൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂനിയൻ ബാനറിലായിരുന്നു മത്സരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.