ഡൽഹി മുൻ ആരോഗ്യ മന്ത്രി എ.കെ വാലിയ കോവിഡ്​ ബാധിച്ചു മരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും ഡൽഹിയുടെ മുൻ ആരോഗ്യമന്ത്രിയുമായിരുന്ന ഡോ. എ.കെ വാലിയ കോവിഡ് -19 ബാധിച്ച്​ മരിച്ചു. അദ്ദേഹത്തിന്​ 72 വയസായിരുന്നു. ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്​ മരണം സംഭവിച്ചത്​.

സംസ്​ഥാനത്തെ ഒന്നും രണ്ടും മൂന്നും നിയമസഭകളിൽ അംഗമായിരുന്നു വാലിയ. തൊഴിൽപരമായി ഡോക്​ടറായിരുന്ന അദ്ദേഹം 1972 ൽ ഇൻഡോറിലെ എംജിഎം മെഡിക്കൽ കോളേജിൽ നിന്നാണ്​ എം.ബി.ബി.എസ് ബിരുദം നേടിയത്​.

Tags:    
News Summary - Former Delhi Health Minister AK Walia dies due to COVID-19 aged 72

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.