അമരാവതി: നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ബി.ജെ.പി ആന്ധ്രപ്രദേശ് മുൻ സംസ്ഥാന പ്രസിഡന്റ് കെ. ലക്ഷ്മിനാരായണ പാർട്ടിയുടെ പ്രാഥമികാംഗത്വം രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബഹുമാനമുണ്ടെങ്കിലും പാർട്ടിയുടെ സംസ്ഥാന നേതാക്കളുടെ നിലപാടുകളിൽ തൃപ്തനല്ലെന്ന് ഗുണ്ടൂരിലെ വീട്ടിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ലക്ഷ്മിനാരായണ പറഞ്ഞു.
അണികളുമായി ആലോചിച്ചശേഷം ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ മന്ത്രിയായിരുന്ന ലക്ഷ്മിനാരായണ പിന്നീട് ബി.ജെ.പിയിലേക്ക് കൂടുമാറുകയായിരുന്നു.
2018 മുതൽ 2020 വരെ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായി. പ്രബലമായ കാപ്പു സമുദായക്കാരനായ ഇദ്ദേഹം നിലവിലെ സംസ്ഥാന പ്രസിഡന്റ് സോമു വീർരാജുവിന്റെ പ്രവർത്തനങ്ങളിൽ അസംതൃപ്തനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.