തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകണമെങ്കിൽ അവയെ ദത്തെടുക്കുക -ബോംബെ ഹൈകോടതി

നാഗ്പൂർ: തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാൻ ആഗ്രഹിക്കുന്നവർ അവയെ ദത്തെടുക്കണമെന്ന് ബോബെ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ചിന്റെ ഉത്തരവ്. തെരുവുനായ ശല്യത്തിനെതിരെ നടപടി സ്വീകരിക്കുന്നതിൽ നിന്ന് ആരെങ്കിലും തടയുന്നുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടതി തദ്ദേശ സ്ഥാപനങ്ങൾക്കും പൊലീസിനും നിർദേശം നൽകി.

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാൻ ആഗ്രഹിക്കുന്നവർ ആദ്യം അവയെ ഔദ്യോഗികമായി ദത്തെടുക്കുക. അതിനു ശേഷം അവരുടെ വീടിനുള്ളിൽ വെച്ച് മാത്രം ഭക്ഷണം നൽകുക -കോടതി നിർദേശിച്ചു.

രജിസ്റ്റർ ചെയ്യാത്ത തെരുവ് നായ്ക്കൾ പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്നതായി കണ്ടെത്തിയാൽ അവയെ പിടിച്ചുകെട്ടാനും കൊല്ലാനും തദ്ദേശ സ്ഥാപനത്തിന് അധികാരം നൽകുന്ന 1957 ലെ ഡൽഹി മുനിസിപ്പൽ ആക്ടിലെ സെക്ഷനുകളെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജിയിൽ കേന്ദ്രത്തിനും അധികാരികൾക്കും ഡൽഹി മുൻസിപ്പൽ കോർപ്പറേഷനും ഡൽഹി ഹൈകോടതി വെള്ളിയാഴ്ച നോട്ടീസ് അയച്ചിരുന്നു.

സമീപകാലത്ത് തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നുവന്നിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്‌ച, നോയിഡ ഏരിയയിൽ ഒരു വയസ്സുള്ള കുട്ടി തെരുവുനായുടെ ആക്രമണത്തിൽ മരിച്ചിരുന്നു.

തെരുവ് നായ്ക്കൾക്ക് ഷെൽട്ടറുകൾ നിർമിക്കുന്നതിൽ നഗരസഭാ അധികൃതർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി നോയിഡ സെക്ടർ 100 ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാർ രാത്രി മെഴുകുതിരി പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.

Tags:    
News Summary - Formally Adopt Stray Dogs If You Want To Feed Them: Bombay High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.