Posted On
date_range Updated On
date_range പാകിസ്താന് ഉചിതമായ തിരിച്ചടി നൽകും –രാജ്നാഥ് സിങ്
ശ്രീനഗർ: പാകിസ്താെൻറ വെടിനിർത്തൽ ലംഘനത്തിന് പകരം ഇന്ത്യൻ അതിർത്തി രക്ഷാസേന ഉചിതമായ തിരിച്ചടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്. ഇന്ത്യൻ സൈന്യം ഒരിക്കലും പിന്നോട്ട് പോകില്ല. സൈനികരുടെ ദൗത്യത്തെ അഭിനന്ദിക്കുന്നു. ഇന്ന് നാം ദീപാവലി ആഘോഷിക്കുന്നുണ്ടെങ്കിൽ അത് നമ്മുടെ ജവാൻമാർ കാരണമാണ്.
കഴിഞ്ഞ ഒരാഴ്ചക്കിടെ ജമ്മു–കശ്മീർ അതിർത്തിയിലുണ്ടായ വെടിവെപ്പിൽ പാകിസ്താെൻറ ഭാഗത്ത് നിന്ന് 15 സൈനികരും നാലും ജവാൻമാരും മൂന്ന് ബിഎസ്എഫ് സൈനികരുമുൾപ്പെടെ ഏഴ് ഇന്ത്യൻ സൈനികരും കൊല്ലപ്പെട്ടതായി മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.