ഈ ​ഭ​ര​ണ​ത്തി​ൽ ഇ​താ​ദ്യം; സ്ഫോ​ട​നം മു​മ്പും ന​ട​ന്നി​ട്ടു​ണ്ട് -മു​ഖ്യ​മ​ന്ത്രി

ബം​ഗ​ളൂ​രു: ക​ഫേ സ്ഫോ​ട​ന​ത്തി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്തേ​ണ്ട​തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധാ​രാ​മ​യ്യ പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ലെ പു​തി​യ കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ൽ ആ​ദ്യ സം​ഭ​വ​മാ​ണി​ത്. അ​ത് ഗൗ​ര​വ​ത്തോ​ടെ കാ​ണും. സം​സ്ഥാ​ന​ത്ത് മു​മ്പും സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ബി.​ജെ.​പി ഭ​ര​ണ​ത്തി​ൻ മം​ഗ​ളൂ​രു​വി​ൽ സം​ഭ​വി​ച്ച കു​ക്ക​ർ ബോം​ബ് സ്ഫോ​ട​ന​മാ​യി​രു​ന്നു ഒ​ടു​വി​ല​ത്തേ​ത്. കാ​ഷ് കൗ​ണ്ട​റി​ൽ പ​ണ​മ​ട​ച്ച് ആ​ഹാ​രം വാ​ങ്ങാ​ൻ പോ​യ ആ​ളാ​ണ് രാ​മേ​ശ്വ​രം ക​ഫെ​യി​ൽ സ്ഫോ​ട​ന ഉ​റ​വി​ട​മാ​യ ബാ​ഗ് ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന വി​വ​ര​​​െ​മ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - For the first time in this administration- Blasts have happened before - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.