Posted On
date_range Updated On
date_range സക്‌ലേഷ്പുരയിൽ സൈനിക ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 35 പേർ ആശുപത്രിയിൽ
മംഗളൂറു: സക്‌ലേഷ്പുരക്കടുത്ത കുടുഗരഹള്ളിയിൽ സൈനിക പരിശീലന ക്യാമ്പിൽ ഭക്ഷ്യവിഷബാധ. ഭക്ഷണം കഴിച്ചതിനെത്തുടർന്ന് 35 സൈനികർ അവശനിലയിലായി. എല്ലാവരേയും സക്‌ലേഷ്പുര ഗവ. ക്രോഫോർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവിങ് പരിശീലനവുമായി ബന്ധപ്പെട്ട ക്യാമ്പിൽ ബുധനാഴ്ച കഴിച്ച ഉച്ച ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റത്. ഛർദ്ദിക്ക് പിന്നാലെ തളർന്നു വീഴുകയായിരുന്നെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ളവർ പറഞ്ഞു.
സിമന്റ് മഞ്ചു എം.എൽ.എ ചികിത്സയിൽ കഴിയുന്ന സൈനികരെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.