ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്​: വ്യോമ–റെയിൽ ഗതാഗതം തടസപ്പെട്ടു

ന്യൂഡൽഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം വ്യേമ–റെയിൽ ഗതാഗതം തടസപ്പെട്ടു. ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന്​ രാവിലെയുള്ള  വിമാനങ്ങൾ പുറപ്പെടാനും ഇറങ്ങാനും വൈകി. റണ്‍വേയില്‍ ദൃശ്യ പരിധി 50 മീറ്ററിലും താഴെയായതിനാലാണ്​ സർവീസുകൾ വൈകിയത്​.  വെള്ളിയാഴ്​ച രാവിലെ 8.30 ന്​ 13 ഡിഗ്രി സെപഷ്യസ്​ താഴെയാണ്​  തണുപ്പ്​ രേഖപ്പെടുത്തിയത്​.  ലഖ്​നോ, അമൃതസർ  വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളും വൈകി.

മൂടൽമഞ്ഞുമൂലം ദൃശ്യപരിധി കുറഞ്ഞതിനാൽ ഡൽഹിയിൽ ട്രെയിനുകളും സമയം വൈകിയാണ്​ സർവീസ്​ നടത്തുന്നത്​. ഡല്‍ഹിയുടെ പ്രധാന സ്ഥലങ്ങളിലെല്ലാം കനത്ത ഗതാഗത തടസം അനുഭവപ്പെട്ടു.
ഉത്തര്‍ പ്രദേശ്, ഹരിയാന, പഞ്ചാബ്​  എന്നിവിടങ്ങളിലും കനത്ത മൂടുല്‍ മഞ്ഞാണ്​ അനുഭവപ്പെട്ടത്​.

Tags:    
News Summary - Fog Chaos At Delhi, Flights Are Delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.