വിമാനത്തിൽ മോശമായി പെരുമാറിയ യാത്രക്കാരനെ പട്ന എയർപോർട്ടിൽ വെച്ച് കസ്റ്റഡിയിലെടുത്തു
പട്ന: വിമാനത്തിൽവെച്ച് മോശമായി പെരുമാറിയ യാത്രക്കാരനെ പട്ന എയർപോർട്ടിൽ വെച്ച് കസ്റ്റഡിയിലെടുത്തു. ഇൻഡിഗോയുടെ ഹൈദരാബാദ്-പട്ന വിമാനത്തിലാണ് സംഭവം. ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇൻഡിഗോ 6E 126 വിമാനത്തിലാണ് യാത്രക്കാരൻ മോശമായി പെരുമാറിയത്.
വിമാനം പട്ന എയർപോർട്ടിൽ ലാൻഡ് ചെയ്തയുടൻ ഇയാളെ കസ്റ്റഡിയിലെടുത്തെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിൽവെച്ച് ഇയാൾ മോശമായി പെരുമാറിയെന്നും തുടർന്ന് ബാത്ത്റൂമിൽ കയറി വാതിൽ പൂട്ടുകയായിരുന്നുവെന്നും വിമാന ജീവനക്കാർ പ്രതികരിച്ചു.
അതേസമയം, പിടിയിലായ ആൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി എയർപോർട്ട് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് പീറ്റർ പറഞ്ഞു. കമർ റിയാസ് എന്നയാളാണ് പിടിയിലായത്. ഇയാൾ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. മെഡിക്കൽ റിപ്പോർട്ടുകളും ഇയാൾ ഹാജരാക്കിയിട്ടുണ്ട്.
ബന്ധുക്കളോടൊപ്പം ഹൈദരാബാദിൽ നിന്നും പട്നയിലേക്കുള്ള യാത്രയിലായിരുന്നു ഇയാളെന്നും പൊലീസ് അറിയിച്ചു. ഇൻഡിഗോ ജീവനക്കാരുടെ പരാതിയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.