100 രൂപ കൈക്കൂലി നൽകാത്തതിനാൽ ജീവിത മാർഗം മുടങ്ങിയ ബാലന്​ വീടായി; സൗജന്യ വിദ്യാഭ്യാസവും

ഇൻഡോർ: 100 രൂപ കൈക്കൂലി നൽകാത്തതിന്​ അധികൃതരുടെ ക്രൂരതക്ക്​ ഇരയായ ബാലന്​ സഹായ പ്രവാഹം. സംഭവം സമൂഹ മാധ്യമങ്ങളിലുടെയും മറ്റും വൈറലായതോടെ ജനപ്രതിനിധികൾ അടക്കമുള്ളവർ സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്​.

മധ്യപ്രദേശിലെ ഇൻഡോറിൽ​ഉപജീവനത്തിനായി തെരുവില്‍ കോഴിമുട്ട വില്‍ക്കാനിറങ്ങിയ 13കാരന്‍ 100 രൂപ കൈക്കൂലി നല്‍കിയില്ലെന്ന കാരണത്താൽ അധികൃതരുടെ ക്രൂരതക്ക് ഇരയായ സംഭവം കണ്ണ് നനയിക്കുന്നതായിരുന്നു. ഈമാസം 22നായിരുന്നു സംഭവം. പരാസ്​ റായ്​കർ എന്ന ബാലൻ വില്‍പ്പനയ്ക്കായി നിരത്തിവെച്ച കോഴിമുട്ടയുടെ വണ്ടിയാണ്​ മുനിസിപ്പൽ അധികൃതർ തട്ടിമറിച്ചിട്ടത്​. 8000 രൂപയുടെ നഷ്​ടമാണ്​ ഇതോടെയുണ്ടായത്​. സംഭവമറിഞ്ഞ്​ ഇതിനകം നിരവധി പേരാണ്​ സാമ്പത്തിക സഹായം വാഗ്​ദാനം ചെയ്​ത്​ രംഗത്തെത്തിയിരിക്കുന്നത്​. 

ബാല​​െൻറയും സഹോദര​​െൻറയും വിദ്യാഭ്യാസ ചെലവ് പൂർണമായും മുൻ മധ്യപ്രദേശ്​ മുഖ്യമന്ത്രി ദിഗ്​വിജയ് സിങ് ഏറ്റെടുത്തിട്ടുണ്ട്​. 10,000 രൂപയും അദ്ദേഹം നൽകി. പ്രധാൻ മന്ത്രി ആവാസ് യോജനയുടെ കീഴിലുള്ള ഫ്ലാറ്റാണ്​ ഇൻഡോറിലെ ബി.ജെ.പി എം.എൽ.എ രമേശ്​ മെണ്ടോല നൽകിയത്​. ഒപ്പം സൈക്കിളും വസ്ത്രങ്ങളും നൽകി. കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ എന്നിവരുടെ ഓഫിസുകളിൽ നിന്ന്​ തന്നെ വിളിച്ച്​ സഹായം വാഗ്​ദാനം ചെയ്​തതായി പരാസ്​ റായ്​കറി​​െൻറ പിതാവ്​ പറഞ്ഞു.

കോവിഡ് വ്യാപനം മൂലമുള്ള നിയന്ത്രണത്തി​​െൻറ ഭാഗമായി ഇൻഡോറിൽ റോഡി​​െൻറ ഇടതു-വലതു വശങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളിലായാണ് തെരുവു കച്ചവടക്കാര്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. രാവിലെ കച്ചവടത്തിനെത്തിയ തന്നോട് അധികൃതരെത്തി ഒന്നുകില്‍ കച്ചവടം അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ 100 രൂപ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടതായി പരാസ്​ പറയുന്നു. അത് നിരസിച്ചതോടെയാണ് കോഴിമുട്ട വെച്ചിരുന്ന വണ്ടി തട്ടിമറിച്ചത്. 

കോവിഡും ലോക്​ഡൗണും കാരണം കച്ചവടം മോശമാണെന്നും അതിനിടയിലാണ് അധികൃതർ ത​​െൻറ ഉപജീവനമാര്‍ഗം തകർത്തതെന്നും ബാലൻ പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധികൃതർക്കെതിരെ വൻ പ്രതിഷേധമാണ്​ ഉയർന്നത്​. വികാസ് റാവു എന്നയാളാണ് സംഭവത്തി​​െൻറ ദൃശ്യങ്ങൾ പകർത്തിയത്. ബാലൻ കരയുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണ് എന്താണ് നടന്നതെന്ന് വ്യക്തമായതെന്നും താൻ ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്നും വികാസ് റാവു പറയുന്നു. 

 

Tags:    
News Summary - Flat, free education for Indore egg seller boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.