Posted On
date_range Updated On
date_range രാജസ്ഥാനിലെ ബറാനിൽ അഞ്ചു വയസുകാരി ബലാത്സംഗത്തിനിരയായി; അക്രമി അറസ്റ്റിൽ
ജയ്പൂർ: രാജസ്ഥാനിലെ ബറാൻ ജില്ലയിലെ ഷഹദാബാദ് ഏരിയയിൽ അഞ്ചു വയസുകാരി ബലാത്സംഗത്തിനിരയായി. ബുധനാഴ്ച രാവിലെ വീടിന് പുറത്തിറങ്ങിയ പെൺകുട്ടിയെ അക്രമി എടുത്തുകൊണ്ട് പോവുകയും ഒഴിഞ്ഞ് സ്ഥലത്ത് വെച്ച് പീഡനത്തിനിരയാക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലാണ്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. സ്ഥിരം കുറ്റവാളിയായ മഹാവീർ എന്നയാളാണ് അറസ്റ്റിലായത്. കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ഊർജിതപ്പെടുത്തിയാതായും സ്റ്റേഷൻ ഇൻ ചാർജ് ഹരിപ്രസാദ് റാണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.