പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; അഞ്ചുമരണം
മുംബൈ: മഹാരാഷ്ട്ര രത്നഗിരിയിലെ വ്യവസായ േമഖലയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചുമരണം. ഗാർദ കെമിക്കൽസിലാണ് അപകടമുണ്ടായത്.
ഫാക്ടറിക്കകത്ത് കുടുങ്ങികിടന്ന അമ്പതോളം പേരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റവരെ മുംബൈയിലേക്ക് മാറ്റി.
സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ബോയ്ലർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫാക്ടറിലെ തീ നിയന്ത്രണ വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.